തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവാദം അവസാനിക്കുന്നില്ല. ഇന്ത്യയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററി എന്ന തന്റെ നിലപാടിന്റെ പേരില്‍ അനില്‍ ആന്റണി പാര്‍ട്ടിയിലെ പദവികള്‍ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് യുവ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പാര്‍ട്ടിതലത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
വി.ടി.ബല്‍റാം, കെ.എസ്.ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കള്‍ അനിലിന്റെ രാജിയെ സ്വാഗതം ചെയ്തു. അനിലിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. പദവികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പ്രതികരിച്ചു.
‘ഭാരവാഹിത്വത്തില്‍ നിന്നാണ് രാജിവയ്ക്കുന്നതെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യുന്നു. അതല്ലെങ്കില്‍ത്തന്നെ കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. കുറച്ചു കാലമായി അനില്‍ ആന്റണി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ അനില്‍ സാങ്കേതികമായി ആ സ്ഥാനത്ത് തുടര്‍ന്നുവെന്നേയുള്ളൂ’ – ബല്‍റാം പറഞ്ഞു.
Post Your Comments