ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 774 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,205- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 226 പോയിന്റ് നഷ്ടത്തിൽ 17,892- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.50 ശതമാനവും, സ്മോൾക്യാപ് സൂചിക 1.00 ശതമാനവും ഇടിവ് നേരിട്ടു.
ബജാജ് ഓട്ടോ, മാരുതി, എച്ച്‌യുഎൽ, ബ്രിട്ടാനിയ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ട്വിൻസ്, എസ്‌ബിഐ, അദാനി പോർട്ട്‌സ്, ടെക് എം, ആക്‌സിസ് ബാങ്ക്, അൾട്രാടെക് സിമന്റ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. മിഡ്ക്യാപ് സൂചികയിൽ എസിസി, അദാനി പവർ, മോത്തിലാൽ ഓസ്വാൾ, വോഡഫോൺ ഐഡിയ, കോൺകോർ, അരബിന്ദോ ഫാർമ എന്നിവയുടെ ഓഹരികൾ ഇടിവ് നേരിട്ടു.
Also Read: ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് പുറത്ത് സംഘർഷം
Post Your Comments