ThiruvananthapuramKeralaNattuvarthaLatest NewsNews

ഗവര്‍ണര്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം രാജ്ഭവനിലാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്ന്.

നേരത്തെ, ഗവര്‍ണര്‍ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. സര്‍വ്വകലാശാല നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഗവര്‍ണര്‍ ക്രിസ്മസ് വിരുന്ന് നടത്തിയത്.

കുറഞ്ഞ കലോറിയുള്ള ഈ നാല് ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായിക്കും

അതേസമയം,മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. സര്‍ക്കാരുമായി ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിനാല്‍, ഗവര്‍ണറെ വിരുന്നിന് ക്ഷണിക്കേണ്ടതില്ല എന്ന് ഇടത് മുന്നണി തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button