മൂന്നാം പദത്തിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 2,958 രൂപയുടെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രവർത്തന വരുമാനം 22.51 ശതമാനം വർദ്ധനവോടെ 88,488.59 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായത്തിൽ 1,516.14 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വർഷം പ്രവർത്തന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ വൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
ഇത്തവണ ടാറ്റ മോട്ടോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ജാഗ്വാർ ലാൻഡ് റോവറിന്റെ വരുമാനവും ഉയർന്നിട്ടുണ്ട്. വരുമാനം 28 ശതമാനം ഉയർന്ന് 9 ബില്യൺ യൂറോയിലെത്തി. മുൻ വർഷം 9 മില്യൺ യൂറോയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. അതേസമയം, കൊമേഴ്സ്യൽ വാഹന സെഗ്മെന്റിൽ ടാറ്റ 16,900 കോടിയുടെ വരുമാനവും, പാസഞ്ചർ വാഹന വിൽപ്പനയിൽ 11,700 കോടിയുടെ വരുമാനവും നേടിയിട്ടുണ്ട്.
Also Read: സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
Post Your Comments