സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടിയുമായി ഗൂഗിൾ വീണ്ടും രംഗത്ത്. ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയിലെ ഉയർന്ന എക്സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഗൂഗിളിന്റെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ ശമ്പളത്തിന്റെ 6 ശതമാനമാണ് കുറയ്ക്കുക. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സീനിയർ വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാർഷിക ബോണസിൽ നിന്നാണ് ശമ്പളം കുറയ്ക്കാൻ സാധ്യത. അതേസമയം, സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ നിന്നും എത്ര ശതമാനം കുറയ്ക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതിനാൽ വിവിധ തരത്തിലുള്ള ചെലവ് ചുരുക്കൽ നടപടികൾ ഗൂഗിൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ഗൂഗിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് 2023 സാക്ഷ്യം വഹിക്കുന്നത്.
Also Read: സുഷമ സ്വരാജിനെതിരായ പരാമർശം അനാദരവ്: മുൻ യുഎസ് ഉദ്യോഗസ്ഥന്റെ പരാമർശത്തെ വിമർശിച്ച് എസ് ജയശങ്കർ
Post Your Comments