Latest NewsSaudi ArabiaNewsInternationalGulf

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി ദീർഘിപ്പിക്കും: തീരുമാനം ക്യാബിനറ്റ് യോഗത്തിൽ

റിയാദ്: രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ദീർഘിപ്പിക്കാൻ തീരുമാനിച്ച് സൗദി. ഒരു വർഷത്തേക്ക് കൂടിയാണ് ഫീസ് ഇളവ് നീട്ടി നൽകുന്നത്. സൗദി ക്യാബിനറ്റ് ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സൗദി രാജാവ് കിംഗ് സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

Read Also: ഗ്രീഷ്മ ഷാരോണിനെ വിളിച്ചുവരുത്തിയത് ലൈംഗികബന്ധത്തിനായി: ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് കുറ്റപത്രം

സ്ഥാപനത്തിന്റെ ഉടമ അടക്കം ഒമ്പതോ, അതിൽ താഴെയോ ജീവനക്കാരുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഫിനാൻഷ്യൽ ഫീസ് ഒഴിവാക്കിയിട്ടുള്ള നടപടികൾ ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതാണ്. പുതിയ തീരുമാന പ്രകാരം, ഇത്തരം സ്ഥാപനങ്ങളുടെ, ഫീസ് കാലാവധി അവസാനിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കൂടി ഇളവ് ലഭിക്കും.

Read Also: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം, ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button