Latest NewsNewsInternational

ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു, ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍

പോംഗ്യാങ്:ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പോംഗ്യാങിലാണ് ശ്വാസകോശ സംബന്ധമായ അസുഖം പടരുന്നത്. ഈ സാഹചര്യത്തില്‍ തലസ്ഥാന നഗരമായ പോംഗ്യാങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേയ്ക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് എന്‍.കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Read Also: ഗ്രീഷ്മ ഷാരോണിനെ വിളിച്ചുവരുത്തിയത് ലൈംഗികബന്ധത്തിനായി: ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് കുറ്റപത്രം

നഗരത്തിലെ താമസക്കാര്‍ ഞായറാഴ്ച വരെ വീടുകളില്‍ തുടരാനും ഓരോ ദിവസവും ഒന്നിലധികം തവണ പരിശോധനയ്ക്ക് വിധേയമാകാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് അസുഖം എന്ന് കൊറിയന്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ കോവിഡിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ലോക്ഡൗണ്‍ സംബന്ധിച്ച വാര്‍ത്തകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button