Latest NewsKerala

പഴനി ഭിക്ഷയ്‌ക്കെന്ന പേരിലെത്തി പീഡന ശ്രമം: കൊല്ലം സ്വദേശിയായ പ്രതിയെ ഒടുവിൽ പിടികൂടി

തിരുവനന്തപുരത്ത് പഴനി തീര്‍ഥാടകന്‍ ചമഞ്ഞ് വീട്ടിലെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപത്തെ വീട്ടില്‍ കയറി ഇയാള്‍ അതിക്രമം കാട്ടിയത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കാണിക്ക ചോദിച്ചെത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഓടിയ പെണ്‍കുട്ടി അയല്‍വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ പ്രതി രക്ഷപ്പെട്ടു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടലില്‍ ഇരിക്കുന്നതും നടന്നു പോകുന്നതുമായ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

പഴനിയില്‍ പോകാനുള്ള കാണിക്ക വേണമെന്ന് പറഞ്ഞാണ് പ്രതി വീടിന്റെ വാതിലില്‍ മുട്ടിയത്. ഭസ്മം നിറച്ച തട്ടുമായെത്തിയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടി ഇയാളോട് പോകാനാവശ്യപ്പെടുകയായിരുന്നു. ഇതുകേള്‍ക്കാതെ നെറ്റിയില്‍ കുറിയിടാനെന്ന ഭാവത്തില്‍ ഇയാള്‍ മുന്നോട്ടു വന്നു. അപ്രതീക്ഷിതമായി ഇയാള്‍ കൈകളില്‍ കടന്നുപിടിച്ച് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

ആദ്യമൊന്ന് പേടിച്ച കുട്ടി ധൈര്യം വീണ്ടെടുത്ത് അക്രമിയെ തള്ളിമാറ്റി ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് അടുത്ത വീട്ടിലെത്തി കാര്യം അറിയിച്ചു. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടില്‍ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button