Latest NewsKeralaNewsBusiness

നോൺ സബ്സിഡി വിഭാഗത്തിൽ നിന്നും കോടികളുടെ നേട്ടവുമായി സപ്ലൈകോ

ഇത്തവണ 1,081.53 കോടി രൂപയുടെ വിറ്റുവരവാണ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് ഇനത്തിൽ നിന്നും ലഭിച്ചിരിക്കുന്നത്

നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന നടത്തിയതിൽ നിന്നും കോടികളുടെ നേട്ടം. റിപ്പോർട്ടുകൾ പ്രകാരം, 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ ഔട്ട്‌ലെറ്റ് മുഖാന്തരം വിൽപ്പന നടത്തിയിട്ടുള്ളത്. ഏകദേശം 30ലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോൺ സബ്സിഡി വിഭാഗത്തിൽ ഉള്ളത്.

ഇത്തവണ 1,081.53 കോടി രൂപയുടെ വിറ്റുവരവാണ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് ഇനത്തിൽ നിന്നും ലഭിച്ചിരിക്കുന്നത്. അതേസമയം, 199.74 കോടി രൂപയുടെ ലാഭം ശബരി ഉൽപ്പന്നങ്ങളിൽ നിന്നും നേടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ ഒഴികെയുള്ള ശബരി ഉൽപ്പന്നങ്ങളായ സബ്സിഡി ഇതര വെളിച്ചെണ്ണ, തേയില, കറിപ്പൊടികൾ, മസാല, കായം, കടുക്, ജീരകം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, 3,316 ശബരി തേയിലയുടെ വിൽപ്പനയാണ് ഇക്കാലയളവിൽ നടന്നത്.

Also Read: ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button