സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇൻഫിനിക്സ്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഇൻഫിനിക്സ് നോട്ട് 12ഐ ഹാൻഡ്സെറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യ വാരത്തിൽ തന്നെ ഈ ഹാൻഡ്സെറ്റുകൾ ആഗോള വിപണിയിൽ പുറത്തിറക്കിയിരുന്നു. ജനുവരി 30 മുതൽ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വിൽപ്പന ആരംഭിക്കുക. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,084 × 2,400 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വരെ വർദ്ധിപ്പിക്കാൻ സാധിക്കും. ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 9,999 രൂപയാണ്. ആക്സിസ് ബാങ്ക് മുഖാന്തരം ഇടപാട് നടത്തുന്നവർക്ക് അഞ്ച് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നതാണ്.
Post Your Comments