ThiruvananthapuramLatest NewsKeralaNattuvarthaNews

എം ശിവശങ്കർ സർവ്വീസിൽ നിന്ന് വിരമിക്കുന്നു

തിരുവനന്തപുരം: കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസ് ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ, സർവ്വീസിൽ നിന്ന് സ്വയം വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചിരുന്നില്ല.

2020 ഒക്ടോബർ 28നാണ് സ്വർണക്കടത്തു സംഘത്തെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉന്നതപദവി വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കേസിൽ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായി.

ഏവിയേഷൻ ഫ്യൂവൽ ഉള്ള ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

ആദ്യം പിന്തുണച്ചും പിന്നീട് ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി, സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ കൈവിടുകയായിരുന്നു.

തുടർന്ന്, ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. ഇതിന് പിന്നാലെ, ശിവശങ്കർ അവധിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുത്തെങ്കിലും പ്രധാന പദവികൾ ലഭിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button