
പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിനു ചുറ്റും ഉണ്ടാകുന്ന കരുവാളിപ്പ്. ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവ ഉണ്ടാകുമ്പോഴാണ് സാധാരണയായി ഇവ രൂപപ്പെടുന്നത്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒട്ടനവധി പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
കണ്ണിനു ചുറ്റുമുള്ള കരുവാളിപ്പ് അകറ്റാൻ പപ്പായ മികച്ച ഓപ്ഷനാണ്. ചർമ്മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നൽകാനും പപ്പായ ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്ത മോയ്സ്ചറൈസറായ തേനും പപ്പായയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം കണ്ണിനു ചുറ്റും പുരട്ടുക. ഇവ 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ കഴിയും.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ തക്കാളി പേസ്റ്റും തൈരും ചേർത്തുള്ള മിശ്രിതം വളരെ നല്ലതാണ്. ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ തക്കാളിയിലും, ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്ന ലാറ്റിക് ആസിഡ് തൈരിലും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇവ രണ്ടും ചേർത്തുള്ള മിക്സ് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് ഇല്ലാതാക്കും.
Post Your Comments