കേരളത്തിന്റെ കാർഷിക വിളകളിൽ ഒന്നായ കപ്പയ്ക്ക് ആരാധകർ ഏറെയാണ്. എണ്ണിയാൽ തീരാത്ത ഗുണങ്ങളാൽ സമ്പന്നമായ കപ്പ ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്തത് ഏറെ നല്ലതാണ്. എന്നാൽ നിത്യവും കപ്പ കഴിച്ചാൽ ഭാരം കൂടും.
കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്സ് വൈറ്റമിനും കുട്ടികളിലെ ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കും. അതുകൊണ്ട് ഗർഭിണികൾ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്.
ദഹനയോഗ്യമായ നാരുകൾ ഉയർന്ന തോതിൽ കപ്പയിൽ അടങ്ങിയിട്ടുണ്ട്. ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും ഈ നാരുകൾ സഹായിക്കും.
നല്ല ആരോഗ്യത്തിനു പ്രോട്ടീൻ അത്യാവശ്യമാണ്. സസ്യഹാരികൾക്ക് പ്രോട്ടീന്റെ കുറവു പരിഹരിക്കാൻ ദിവസേന കപ്പ കഴിച്ചാൽ മതി. കപ്പയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ, കാൽസ്യം അയൺ എന്നിവ എല്ലുകളുടെ സംരക്ഷണത്തിനു സഹായിക്കും.
Post Your Comments