ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി. അതുകൊണ്ട് തന്നെ, ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്പം ശ്രദ്ധയോടെ വെളുത്തുള്ളി ഉപയോഗിച്ചാല്‍ അത് ഇരട്ടി ഗുണമാണ് നല്‍കുന്നത്. ചുട്ട വെളുത്തുള്ളി എടുത്ത് അതിന്റെ നീര് പിഴിഞ്ഞ് മുഖത്ത് പല തവണയായി ഉരസുക. ഇത് മുഖത്തെ കറുത്ത പാടുകളും മറ്റും നിമിഷ നേരം കൊണ്ട് തന്നെ കളയുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.
Read Also : സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി : രണ്ടുപേർക്ക് പരിക്ക്
കൊളസ്ട്രോളും ബിപിയും കുറയ്ക്കാന്‍ ചുട്ട വെളുത്തുള്ളി ഏറെ നല്ലതാണ്. ഇതുകൊണ്ടു തന്നെ, ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം. ചുട്ട വെളുത്തുള്ളിയാണ് പച്ച വെളുത്തുള്ളിയേക്കാള്‍ നല്ലതെന്നു പറയാം. കാരണം ചുടുമ്പോള്‍ ഇതിലെ പല ന്യൂട്രിയന്റുകളും കൂടുതൽ ഉപയോഗക്ഷമമാകുന്നു. വെളുത്തുള്ളി ചുടുന്നതിനു മുന്‍പായി വശങ്ങള് ചെറുതായി ചതയ്ക്കുക. ഇതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് ഇതു ചുട്ടെടുക്കാം. പോഷകങ്ങള്‍ പെട്ടെന്നു ശരീരത്തിനു ലഭ്യമാകാന്‍ ഈ രീതി സഹായിക്കും.
വെളുത്തുള്ളി ചുട്ടു കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഒന്ന് കൂടി വര്‍ദ്ധിക്കുന്നു. അസിഡിറ്റി, ഗ്യാസ്, മനംപുരട്ടല്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ളൊരു നല്ല പരിഹാരമാണിത്. ദഹനരസങ്ങളുടെ ഉല്പാദത്തിലൂടെയാണ് ഇതു സാധിയ്ക്കുന്നത്. ക്യാന്‍സര്‍ തടയാന്‍ ചുട്ട വെളുത്തുള്ളി ഏറെ നല്ലതാണ്. പ്രത്യേകിച്ച് കുടല്, വയര്‍ എന്നീ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. ഇതിനു പുറമെ ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറുകളെ തടയാനും ചുട്ട വെളുത്തുള്ളി ഉപകാരപ്രദമാണ്.
Post Your Comments