Life Style

ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്, ചിലപ്പോള്‍ സ്‌ട്രോക്ക് ആകാം

തലച്ചോറിലേയ്ക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. പണ്ടൊക്കെ പ്രായമായവരില്‍ കണ്ടുവന്നിരുന്ന സ്‌ട്രോക്ക്, ഇന്ന് ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം ചെറുപ്പക്കാരെ പോലും ബാധിക്കുന്നു. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും.

അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ഉള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. ലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ എത്ര വേഗം ആശുപത്രിയില്‍ എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗിയുടെ അതിജീവന സാധ്യത നിലനില്‍ക്കുന്നത്.

മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, ശരീരത്തിന്റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക, നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുക, കാഴ്ചയോ കേള്‍വിയോ നഷ്ടമാകുക, പെട്ടെന്ന് മറവി ഉണ്ടാകുക തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല. ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്.

സ്ട്രോക്ക് സാധ്യതയെ കുറയ്ക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താം. അമിതമായ ഉപ്പിന്റെ ഉപയോഗം ഒഴിവാക്കുക, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക, മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക, മുടങ്ങാതെ വ്യയാമം ചെയ്യുക തുടങ്ങിയവയിലൂടെ ഒരു പരിധി വരെ സ്‌ട്രോക്ക് സാധ്യതയെ കുറയ്ക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button