ബോളിവുഡ് നടൻ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്‍മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രം 55.22 കോടി കടന്നതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ഡിസംബർ 30ന് റിലീസിനെത്തിയ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മികച്ചതായിരുന്നു.
റിലീസ് ദിനമായ വെള്ളിയാഴ്ച 2.25 കോടി നേടിയപ്പോൾ ശനിയാഴ്ച 3.25 കോടിയും ഞായറാഴ്ച 4.50 കോടിയും നേടി. കൂടാതെ, തിങ്കള്‍ 3.02 കോടി, ചൊവ്വ 2.65 കോടി, ബുധൻ 2.55 കോടി എന്നിങ്ങനെയാണ് ആദ്യ ആഴ്ചയിൽ ‘വേദ്’ നേടിയത്. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് ‘വേദി’ലെ നായിക.
ഭുഷൻകുമാര്‍ ജെയ്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചന്ദ്രൻ അറോറയാണ് ചിത്രസംയോജനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് വേദ്. ജനീലിയ ഡിക്രൂസയാണ് ചിത്രത്തിന്റെ നിര്‍മാണം. മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മാണം.
Read Also:- കെട്ടിടത്തില്‍ നിന്നും ചാടി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം : സംഭവം വയനാട് മുട്ടിൽ
അജയ്- അതുല്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിഷികേശ് തുരൈ, സന്തീപ പാട്ടില്‍ എന്നിവര്‍ക്കൊപ്പം റിതേഷ് ദേശ്‍മുഖും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിയ ശങ്കര്‍, അശോക് സറഫ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Post Your Comments