കറാച്ചി: പാക്കിസ്ഥാനില്‍ ഇസ്‌ലാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു വിവാഹിതയായ ഹിന്ദുയുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെ പെണ്‍കുട്ടിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ് പ്രവിശ്യയിലാണു സംഭവം. ഉമര്‍കോട്ട് ജില്ലയിലെ സമാരോ പട്ടണത്തില്‍വച്ചാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. പ്രതികളെ അറസ്റ്റ് ചെയ്യുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല. പെണ്‍കുട്ടിയും കുടുംബവും പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി.
ഇബ്രാഹിം മാന്‍ഗ്രിയോ, പുന്‍ഹോ മാന്‍ഗ്രിയോ എന്നിവരാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം നടത്തണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ മൂന്നു ദിവസം പ്രതികള്‍ മാനഭംഗപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. പ്രതികളില്‍നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്. പാക്കിസ്ഥാനിന്‍റെ തെക്കന്‍ പ്രവിശ്യയായ സിന്ധില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുന്നതു പല തവണ സംഭവിച്ചിട്ടുണ്ട്. 2022 മാര്‍ച്ചില്‍ പാക്കിസ്ഥാനി പുരുഷന്‍റെ വിവാഹ അഭ്യര്‍ഥന നിരസിച്ചതിനു ഹിന്ദുയുവതി പൂജാകുമാരിയെ വെടിവച്ചു കൊന്നിരുന്നു.
ക്രൈസ്തവ പെണ്‍കുട്ടിക ളെയും പ്രായമായ ഹിന്ദുസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ബലമായി ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുകയും മുസ്‌ലിം പുരുഷനെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സിന്ധിലെ താര്‍, ഉമര്‍കോട്ട്, മിര്‍പുര്‍ഖാസ്, ഘോട്കി, ഖയര്‍പുര്‍ മേഖലകളില്‍ വലിയ ഹിന്ദുസമൂഹമുണ്ട്. ഹിന്ദുവിഭാഗക്കാര്‍ പാവപ്പെട്ട തൊഴിലാളികളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായി നാലു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുകയും മുസ്‌ലിം പുരുഷന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Post Your Comments