മുംബൈ: 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഢിപ്പിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിൽ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന്, അയൽവാസിയായ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയും ഇരയും ഒരേ പ്രദേശവാസികളാണെന്ന് പൊലീസ് പറഞ്ഞു. അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മുംബൈ പൊലീസ് അറിയിച്ചു. വീട്ടിലെത്തിയ ശേഷം കുട്ടി നിർത്താതെ കരയുന്നത് കണ്ട് അമ്മയ്ക്ക് സംശയം തോന്നുകയും അമ്മ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു.
ഡോക്ടർമാർ ആണ് കുഞ്ഞ് ബലാത്സംഗത്തിനിരയായെന്ന് അറിയിച്ചത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. അമ്മയുടെ പരാതിയിൽ വർളി പൊലീസ് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
Post Your Comments