മാധ്യമപ്രവര്‍ത്തകനും കേരള സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ വിഭാഗം അസോ. പ്രൊഫസറുമായ ഡോ. അരുണ്‍ കുമാറിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോള്‍ നിങ്ങള്‍ ഭരണഘടനയെ പിന്തള്ളുന്നുവെന്നായിരുന്നു അരുൺ പറഞ്ഞത്.
കാര്യവട്ടത്തെ കേരള സര്‍വ്വകലാശാല കാമ്പസില്‍ നിന്നും അധികം അകലയല്ല, പേരൂര്‍ക്കട മാനസികരോഗാശുപത്രിയെന്നാണ് അഡ്വ ജയശങ്കര്‍ തന്റെ ഫേസ് ബുക്കിലൂടെ ഡോ. അരുണ്‍കുമാറിനെ പരിഹസിച്ചിരിക്കുന്നത്.
‘പോറ്റി ഹോട്ടലില്‍ നിന്ന് ഒരു മസാല ദോശ തിന്നുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഒരടി പുറകോട്ടു പോകുന്നു; ഫില്‍റ്റര്‍ കോഫി ഫാസിസത്തെ ഉല്‍പ്പാദിപ്പിക്കുന്നു. മിലിട്ടറി ഹോട്ടലില്‍ നിന്ന് ബീഫ് ബിരിയാണി തിന്നുമ്പോള്‍ ഭരണഘടന ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ബിവറേജസ് ഔട്‌ലെറ്റില്‍ ക്യൂ നിന്നു കുപ്പി വാങ്ങുമ്പോള്‍ മതേതര- ജനാധിപത്യ- നവോത്ഥാന മൂല്യങ്ങള്‍ പൂത്തു തളിര്‍ക്കുന്നു. കാര്യവട്ടത്തെ കേരള സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് അധികം ദൂരെയല്ല പേരൂര്‍ക്കട മാനസിക രോഗാശുപത്രി’ എന്നാണ് അഡ്വ. ജയശങ്കര്‍ പറയുന്നത്.
Post Your Comments