KeralaLatest NewsNewsLife StyleHealth & Fitness

രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഉത്തമം !! ചെമ്പരത്തി ചായയുടെ ഗുണങ്ങൾ അറിയാം

ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎല്‍ വര്‍ദ്ധിപ്പിക്കാനും ചെമ്പരത്തി ചായ നല്ലതാണ്

 ഒരുകാലത്ത് എല്ലാ വീടുകളിലും തൊടികളും കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തി. പല നിറത്തിൽ രൂപത്തിൽ വലുപ്പത്തിൽ കാണുന്ന ചെമ്പരത്തിയ്ക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്. .പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ ഉത്തമമാണ് ചെമ്പരത്തി ചായ. ഈ ചായ സത്തകളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളെല്ലാം ശരീരത്തിലെ എന്‍സൈമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.

read also: വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജില്‍ വെച്ച്‌ കഴുത്തിലൂടെ കയ്യിടാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ? ശ്രീമതി

രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎല്‍ വര്‍ദ്ധിപ്പിക്കാനും ചെമ്പരത്തി ചായ നല്ലതാണ്.

കരള്‍ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകായും ചെയ്യുന്ന ചെമ്പരത്തി ചായ രക്തം, വായ, മൂത്രനാളി, ആമാശയം തുടങ്ങിയ ഭാഗങ്ങളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാപനവും തടയാനും മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button