NewsHealth & Fitness

കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കണോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തൂ

വളരെ സങ്കീർണതകൾ സൃഷ്ടിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ അധികമായാൽ ഹൃദയാരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കും. കൊളസ്ട്രോളിനെ വിവിധ ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇവയിൽ ലോ ഡെൻസിറ്റി ലിപോ പ്രോട്ടീനിന്റെ അളവ് കൂട്ടാനും, ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീനിന്റെ അളവ് കുറയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലിയിലെ ചില മാറ്റങ്ങൾ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാൻ സഹായിക്കും. എന്തൊക്കെയെന്ന് പരിചയപ്പെടാം.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ നിത്യം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കും.

Also Read: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍: 248 പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി

കൊളസ്ട്രോൾ ഉള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. റെഡ് മീറ്റ്, പാലുൽപന്നങ്ങൾ എന്നിവയിൽ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, കൊളസ്ട്രോൾ ഉള്ളവർ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിയന്ത്രണം ഏർപ്പെടുത്തണം. പരമാവധി ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യ വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

പുകവലി ശീലം ഉള്ളവരിൽ കൊളസ്ട്രോളിന്റെ സങ്കീർണതകൾ വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയരാൻ കാരണമാകും. ഹൃദയാരോഗ്യം നിലനിർത്തുന്നതിനോടൊപ്പം ശ്വാസകോശത്തെ സംരക്ഷിക്കാനും പുകവലി ശീലം പൂർണമായും ഒഴിവാക്കുക.

പുകവലി പോലെ തന്നെ മിക്ക ആളുകളിലും കാണുന്ന മറ്റൊരു ശീലമാണ് മദ്യപാനം. അമിതമായ മദ്യപാന ശീലം പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാൻ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button