നാഗ്പൂർ: 20 രൂപയുടെ ബില്ലിനെ ചൊല്ലി തർക്കം ഒടുവിൽ കത്തി കുത്തിൽ കലാശിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
നാഗ്പൂർ നഗരത്തിൽ പാനി പൂരി വിൽപ്പനക്കാരനാണ് ക്രൂരതയ്ക്കിരയായത്. ഇയാളുടെ കടയ്ക്ക് സമീപം കട നടത്തുന്നയാളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.
20 രൂപയുടെ ബില്ല് അടയ്ക്കാൻ കടക്കാരനായ വിക്രം ഗുപ്ത പറഞ്ഞതാണ് ഇയാളെ പ്രകോപിതനാക്കിയത്. തുടർന്ന് ഗുപ്തയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments