ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ ഇലക്ട്രിക്ക് കാറാണ് ടാറ്റ മോട്ടോഴ്സിന്‍റെ നെക്സോൺ ഇ.വി. ഇത്തവണ നെക്സോൺ ഇ.വിയുടെ പോർട്ട്ഫോളിയോയിൽ വൻ മാറ്റങ്ങളാണ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്നത്. ഈ ശ്രേണിയിലെ ദൂരപരിധി പുതുക്കിയിട്ടുണ്ട്. ജനുവരി 25 മുതലാണ് പുതുക്കിയ റേഞ്ചായ 453 കിലോമീറ്റർ ദൂരപരിധിയുള്ള മോഡലുകൾ ലഭ്യമാകുക. ഇതിനുപുറമേ, ഫെബ്രുവരി 15 മുതൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിച്ചു തുടങ്ങുന്നതാണ്.
നെക്സോൺ ഇവിയുടെ വില 14.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. നെക്സോൺ ഇവി മാക്സിന്റെ പ്രാരംഭ വില 16.49 ലക്ഷം രൂപയാണ്. അതേസമയം, മാക്സ് ഇസെഡ് എക്സ് പ്ലസ് ലക്സിന്റെ വില 18.49 ലക്ഷം രൂപയാണ്. ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇ- വിബാക്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, സ്മാർട്ട് വാച്ച് കണക്ടിവിറ്റി തുടങ്ങി നിരവധി ഫീച്ചറുകൾ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Post Your Comments