ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക്സായി ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം പരിചയപ്പെടാം…
ചേരുവകൾ
ഗോതമ്പു പൊടി -1 കപ്പ്
റവ – 1/4 കപ്പ്
വെള്ളം – 2.5 കപ്പ്
തേങ്ങാക്കൊത്ത് / തേങ്ങ ചിരകിയത് – 1/4 കപ്പ്
ഉള്ളി – 1/4 കപ്പ്
പച്ചമുളക് – 2 എണ്ണം
കായപ്പൊടി – 1/2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
എണ്ണ – 3 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില
തയാറാക്കുന്ന വിധം
ഗോതമ്പുപൊടി ഒരു ഫ്രൈയിങ് പാനിൽ ചെറുതീയിൽ വറുത്തെടുക്കുക.
ചൂടായി വരുമ്പോൾ റവ ചേർത്തു രണ്ടു മിനിറ്റു വറക്കുക.
ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ഉള്ളിയും പച്ചമുളകും വഴറ്റുക.
കുറച്ചു കായപ്പൊടിയും തേങ്ങാക്കൊത്തും ചേർത്ത് ഇളക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്തു വെള്ളം ഒഴിച്ചു തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ വറത്തു വച്ച ഗോതമ്പുപൊടി ചേർത്തു കട്ടിയില്ലാതെ യോജിപ്പിക്കുക.
കുറച്ചു എണ്ണ മുകളിൽ ഒഴിച്ചു യോജിപ്പിച്ച് ഒരു മിനിറ്റ് അടച്ചു വയ്ക്കുക.
ഒരു മിനിറ്റിനു ശേഷം ചെറിയ ഉരുളകളാക്കി ആവിയിൽ വേവിക്കുക. കൊഴുക്കട്ട തയാർ.
കുറച്ചു കൂടി ടേസ്റ്റ് കിട്ടാൻ ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക.
അതിലേക്കു കുറച്ചു ഉഴുന്നു പരിപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കുക.
1/4 ടീസ്പൂൺ കായപ്പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് ഇളക്കുക.
കൊഴുക്കട്ട അതിലേക്കു ചേർത്തു കൊടുക്കാം. രണ്ടു മിനിറ്റ് ചെറു തീയിൽ വയ്ക്കുക.
സ്നാക്ക്സ് അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റായി വിളമ്പാം.
Post Your Comments