Life Style

തലമുടി വളരാന്‍ മികച്ച ഭക്ഷണങ്ങള്‍ ഇവ

തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാന്‍ പോഷക ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.

അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

 

ഒന്ന്…

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

രണ്ട്…

വാള്‍നട്‌സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ തലമുടിക്കും ചര്‍മ്മത്തിനും വരെ നല്ലതാണ്. അതിനാല്‍ ഇരുമ്പ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്…

‘സണ്‍ഫ്‌ളവര്‍ സീഡ്’ അഥവാ സൂര്യകാന്തി വിത്തുകള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിവളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ഇ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശിരോചര്‍മ്മത്തെ സംരക്ഷിച്ച് മുടിപൊഴിച്ചിലില്‍ നിന്നു രക്ഷിക്കുന്നു.

നാല്…

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാല്‍ മുടി വളരാന്‍ സഹായിക്കും.

അഞ്ച്…

ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ചിയ സീഡ്‌സ് അഥവാ ചിയ വിത്തുകള്‍. ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ആറ്…

ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ് നിലക്കടല. ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, അയണ്‍, പൊട്ടാസ്യം, കാത്സ്യം, കോപ്പര്‍ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടി വളരാന്‍ സഹായിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button