Latest NewsNewsBusiness

ഇപിഎഫ്ഒ: നവംബറിൽ കൂട്ടിച്ചേർത്തത് പതിനാറ് ലക്ഷത്തിലധികം വരിക്കാരെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഏകദേശം 8.99 ലക്ഷം പുതിയ അംഗങ്ങളാണ് ഇപിഎഫ്ഒയുടെ പരിധിയിൽ വന്നിരിക്കുന്നത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ 2022 നവംബറിലെ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, 2022 നവംബറിൽ മൊത്തം 16.26 ലക്ഷം വരിക്കാരെയാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 16.5 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 16.26 ലക്ഷം അംഗങ്ങളിൽ, ഏകദേശം 8.99 ലക്ഷം പുതിയ അംഗങ്ങളാണ് ഇപിഎഫ്ഒയുടെ പരിധിയിൽ വന്നിരിക്കുന്നത്.

പുതുതായി ഇപിഎഫ്ഒയിൽ അംഗങ്ങളായവരിൽ, ഏറ്റവും കൂടുതൽ എൻറോൾമെന്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 18 വയസ് മുതൽ 21 വയസ് വരെ ഉള്ളവരാണ്. ഈ പ്രായപരിധിയിൽ 2.77 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 22 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർ 2.32 ലക്ഷം പേരാണ്. ഇപിഎഫ്ഒയിൽ ചേരുന്ന പുതിയ അംഗങ്ങളുടെ എണ്ണം 2022 ഒക്ടോബറിലെ 7.28 ലക്ഷത്തിൽ നിന്നും 1.71 ലക്ഷമായാണ് വർദ്ധിച്ചത്. ഇപിഎഫ്ഒ കണക്കുകൾക്ക് പുറമേ, ഇത്തവണ തൊഴിൽ മന്ത്രാലയം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമും, താൽക്കാലിക ശമ്പളപ്പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

Also Read: സ്കൂട്ടറും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button