തിരുവനന്തപുരം: എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണ് കേരളത്തിന്റെ പൊതുസ്ഥിതിയെന്നത് നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചു എന്നും ഇത് നമ്മള്‍ വീണ്ടും തുറക്കേണ്ടകാര്യമില്ലെന്നും ഷംസീര്‍ പറഞ്ഞു. കലോത്സവ ഭക്ഷണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
കലോത്സവത്തിന് സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികമെന്നും താന്‍ വ്യക്തിയെന്ന നിലയിലെ അഭിപ്രായം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ചേരിതിരിവിലേക്ക് പോയിട്ടില്ലെന്നും ജനാധിപത്യരാജ്യത്ത് ഒരാള്‍ അയാളുടെ അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും ഷംസീര്‍ കൂട്ടിച്ചേർത്തു.
ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കും: തീരുമാനവുമായി സൗദി
കലോത്സവ ഭക്ഷണ വിവാദത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വിവാദം ഏറ്റുപിടിച്ചു എന്ന് തനിക്ക് അഭിപ്രായമില്ലെന്നും വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികൾ അഭിപ്രായം പറയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.
Post Your Comments