‘ലക്കി ഡ്രോ’ സമ്മാന പദ്ധതിയുമായി മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ്, കൂടുതൽ വിവരങ്ങൾ അറിയാം

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുത്തൂറ്റിന്റെ പുതിയ നീക്കം

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ്. ഗോൾഡ് ലോൺ ഉത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലക്കി ഡ്രോ സമ്മാന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് ഇതിലൂടെ ഒരുക്കുന്നത്. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

സ്വർണപ്പണയ വായ്പ എടുക്കുന്നവർക്കും, മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ഉള്ള വായ്പ മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിലേക്ക് മാറ്റുന്നവർക്കും ലക്കി ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കും. വിജയികളെ കാത്തിരിക്കുന്നത് കാർ, സ്കൂട്ടർ, സ്വർണ നാണയങ്ങൾ, സൈക്കിളുകൾ തുടങ്ങിയ സമ്മാനങ്ങളാണ്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുത്തൂറ്റിന്റെ പുതിയ നീക്കം. കൂടുതൽ വിവരങ്ങൾക്കായി മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിന്റെ അടുത്തുള്ള ശാഖ സന്ദർശിക്കുകയോ, ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുകയോ ചെയ്യാവുന്നതാണ്.

Also Read: തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ വമ്പൻ ഡിസ്കൗണ്ട്, റിപ്പബ്ലിക് ദിന ഓഫറുമായി എയർ ഇന്ത്യ

Share
Leave a Comment