ജിദ്ദ: ഫ്രാൻസിൽ നിന്ന് കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം പിൻവലിച്ച് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
പ്രദേശത്ത് ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും പുതുതായി രോഗം പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തര റിപ്പോർട്ടുകൾ പിന്തുടരുന്നതു തുടരുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Read Also: ‘ലക്കി ഡ്രോ’ സമ്മാന പദ്ധതിയുമായി മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ്, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments