ThiruvananthapuramNattuvarthaLatest NewsKeralaNews

കേരളം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്: സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും കേരളത്തിന്റെ കടം വര്‍ധിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന തോതില്‍ വരുമാനം വര്‍ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലര്‍ കുപ്രചാരണം നടത്തുണ്ടെന്നും 20 വര്‍ഷംകൊണ്ട് കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നാണു പ്രചാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

20 വര്‍ഷം മുന്‍പ് 63,000 കോടി രൂപയായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം 16 ഇരട്ടി വർധിച്ച് ഇന്ന് 10 ലക്ഷം കോടി രൂപയിലധികമായെന്നും പറഞ്ഞു. 20 വര്‍ഷം മുന്‍പ് 9,973 കോടി രൂപയായിരുന്നു റവന്യു വരുമാനം. ഇന്ന് അത് 1,35,000 കോടിയോളം രൂപയായി 14 ഇരട്ടി വര്‍ധന. 20 വര്‍ഷം മുന്‍പ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നത് ഇപ്പോള്‍ 2,30,000 രൂപയോളം എത്തി നില്‍ക്കുന്നു 12 ഇരട്ടിയോളം വര്‍ധന.

തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ വമ്പൻ ഡിസ്കൗണ്ട്, റിപ്പബ്ലിക് ദിന ഓഫറുമായി എയർ ഇന്ത്യ

ഇതര സ്രോതസ്സുകളില്‍ നിന്നു കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശത്തിന് ഇപ്പോള്‍ കേന്ദ്രം തടസ്സം നില്‍ക്കുകയാണ്. കേരളത്തെക്കുറിച്ചു ചില സ്ഥാപിത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നതു കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്നാണ്. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 77 ശതമാനം ഉയര്‍ന്നതാണ്. കടത്തെക്കുറിച്ചു പറയുന്നവര്‍ ഈ വരുമാന വര്‍ധനവിനെക്കുറിച്ചുകൂടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നിലവില്‍വന്ന് ആറു വര്‍ഷമായിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ധനസഹായംകൊണ്ടാണു കേരളം പിടിച്ചുനില്‍ക്കുന്നതെന്ന കുപ്രചരണവും നടക്കുന്നുണ്ട്. ഇവിടെയും കണക്കുകള്‍ പരിശോധിച്ചാല്‍ പൊള്ളത്തരം വ്യക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button