ജിയോ വരിക്കാർക്ക് സന്തോഷ വാർത്ത. ഇത്തവണ കിടിലൻ പ്രീപെയ്ഡ് പ്ലാനുമായാണ് ജിയോ എത്തിയിരിക്കുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. നിരവധി ആനുകൂല്യങ്ങൾ ഉള്ള രണ്ട് പ്ലാനുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
349 രൂപ, 899 രൂപ എന്നിങ്ങനെയാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക്. 349 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ പ്രതിദിനം 2.5 ജിബി ഡാറ്റയും, 30 ദിവസം വാലിഡിറ്റിയും ലഭിക്കുന്നതാണ്. അതേസമയം, 899 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 90 ദിവസം വരെയാണ് വാലിഡിറ്റി ലഭിക്കുന്നത്. പ്രതിദിനം 2.5 ഡാറ്റയും ലഭിക്കും. കൂടാതെ, ഈ രണ്ട് പ്ലാനുകൾക്കും അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവ ഉൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്സസ് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ഈ രണ്ട് റീചാർജ് പ്ലാനിലും യോഗ്യരായ സബ്സ്ക്രൈബർമാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നതാണ്.
Also Read: രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!
Post Your Comments