
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 41,800 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് അഞ്ചു രൂപ കുറഞ്ഞ് 4,325 രൂപയായി.
Read Also : മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് ഭാര്യ മടങ്ങിവന്നില്ല: സ്വകാര്യ ഭാഗം മുറിച്ചുമാറ്റി ഭര്‍ത്താവിന്റെ പ്രതികാരം
സ്വർണ വില കുറഞ്ഞിട്ടും റെക്കോർഡിനരികെ തന്നെയാണ് വിനിമയ നിരക്ക് തുടരുന്നത്. 2020 ആഗസ്റ്റ് 7, 8, 9 തിയതികളിൽ സ്വർണത്തിന് റെക്കോർഡ് വിലയായ 5250 രൂപയാണ് ഉണ്ടായിരുന്നത്.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments