KeralaLatest NewsNews

ക്രിമിനൽ ബന്ധമുള്ള മുഴുവൻ പോലീസുകാരെയും പിരിച്ചുവിടണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചില പോലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കേരളം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്: സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി

ഗുണ്ടാ-ലഹരി മാഫിയകളുമായും ഭീകരവാദ സംഘടനകളുമായും കേരളത്തിലെ പോലീസുകാർക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. സിപിഎം നേതാക്കളും പ്രവർത്തകരുമാണ് സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ. ഇവരെ സംരക്ഷിക്കുന്ന ജോലിയാണ് പോലീസിനുള്ളത്. ആലപ്പുഴയിലും തിരുവനന്തപുരത്തും സിപിഎമ്മിലെ ലഹരി മാഫിയ പൂർണമായും ആ പാർട്ടിയെ കീഴടക്കിയത് കേരളം കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് പോലീസ് ഇത്രയും അധപതിക്കാൻ കാരണം. തിരുവനന്തപുരത്തെ മംഗലപുരം പോലീസ് സ്റ്റേഷൻ ഒരു പ്രതീകം മാത്രമാണ്. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗുണ്ടകൾക്കും ലഹരി മാഫിയകൾക്കും സ്വാധീനമുണ്ട്. പ്രാദേശിക സിപിഎം നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി സിപിഎം കേരളത്തെ മാറ്റിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: ആലപ്പുഴ മെഡിക്കൽ കോളജിന് പുതിയ മുഖം, കൂടുതൽ ഇടപെടലുകൾ ഇനിയുമുണ്ടാകണം: കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button