ഡൽഹി: ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലര്‍ ഫ്രണ്ട്, സര്‍വ്വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നതായി എന്‍ഐഎ. 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎ കണ്ടെത്തി. കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 20 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ആറുപേര്‍ ഒളിവിലാണ്. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം, കൊലപാതകം എന്നിവ ഉൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് കില്ലര്‍ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊട്ടാരക്കരയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
പോപ്പുലര്‍ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവര്‍ത്തിച്ചിരുന്നതെന്നും സമൂഹത്തില്‍ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments