തിരുവനന്തപുരം: സഹോദരൻ വന്ന സ്കൂള്‍ ബസ് തട്ടി രണ്ടുവയസുകാരന് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിളയില്‍ കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകന് വിഗ്നേഷ് ആണ് മരിച്ചത്.
വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായത്. സഹോദരന് വന്ന ബസിനടിയിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു.
കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. പിന്നാലെ കുഞ്ഞിനെ നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments