വിപണിയിലെ ആൻഡ്രോയിഡ് മേധാവിത്വം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സ്വദേശി മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇൻഡ്ഒഎസ് (IndOS) എന്ന പേരിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാൻ സാധ്യത. പ്രധാനമായും സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെയാണ് ഇന്ത്യൻ നിർമ്മിത ഒഎസ് വികസിപ്പിക്കുക.
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യയുടേത്. രാജ്യത്തെ 97 ശതമാനം സ്മാർട്ട്ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് ആണ്. അതിനാൽ, വിപണിയിൽ വലിയ ആധിപത്യമാണ് ആൻഡ്രോയിഡിന് ഉള്ളത്. ഇത്തരത്തിൽ ആൻഡ്രോയിഡിനുള്ള കുത്തക അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
Also Read: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഹരിശ്രീ അശോകൻ
നിലവിൽ, കേന്ദ്രവും ഗൂഗിളും തമ്മിൽ കനത്ത പോരാട്ടം നിലനിൽക്കുന്നുണ്ട്. രണ്ട് കേസുകളിലായി സ്മാർട്ട്ഫോൺ വിപണിയിലെ ആധിപത്യം ചൂഷണം ചെയ്തതിന് 2,273 കോടി രൂപ പിഴയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിനെതിരെ ചുമത്തിയത്.
Post Your Comments