തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ ഉയര്‍ന്നു. മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഒറ്റയടിക്ക് കുത്തനെ ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 1930 ഡോളര്‍ കടന്നതോടെയാണ് സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയായും ഉയര്‍ന്നും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇപ്പോള്‍ 4330 രൂപയാണ്.
ആഗസ്റ്റ് 5ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിലയില്‍ ഒരു രൂപ ഇന്നലെ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments