മാന്ദ്യ ഭയം പിടിമുറുക്കിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 187.31 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,858.43- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 57.50 പോയിന്റ് നഷ്ടത്തിൽ 18,107.85- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിൽ കനത്ത തിരിച്ചടികൾ നേരിട്ടതോടെയാണ് ആഭ്യന്തര വിപണി നിറം മങ്ങിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 34.70 പോയിന്റ് ഇടിഞ്ഞ് 31,344.60- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കോൾ ഇന്ത്യ, ഒഎൻജിസി, യുപിഎൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ മാത്രമാണ് ഇന്ന് നിഫ്റ്റിയിൽ നേട്ടം നിലനിർത്തിയത്. അതേസമയം, അദാനി എന്റർപ്രൈസസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്‌സ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
Also Read: പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ഈ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങള്‍
Post Your Comments