വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നെക്സോൺ ഇവിയുടെ വില കമ്പനി വെട്ടിക്കുറച്ചിരിക്കുകയാണ്. വിവിധ വേരിയന്റുകളിലായി 85,000 രൂപ വരെ കമ്പനി കുറച്ചിട്ടുണ്ട്. ഇതോടെ, കുറഞ്ഞ വിലയിൽ നെക്സോൺ ഇവി സ്വന്തമാക്കാനുള്ള അവസരമാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ നിരക്കുകളെ കുറിച്ച് അറിയാം.
നെക്സോൺ ഇവി പ്രൈം എക്സ് എം വേരിയന്റിന് 50,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ, 14.99 ലക്ഷം രൂപ വിലയുള്ള നെക്സോൺ ഇവി പ്രൈം എക്സ് എം 14.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. പ്രൈം എക്സ് പ്ലസ് വേരിയന്റിന് 31,000 രൂപ കുറച്ചതോടെ, 15.99 ലക്ഷം രൂപയ്ക്കാണ് വാങ്ങാൻ കഴിയുക. മുൻപ് ഈ വേരിയന്റിന്റെ വില 16.30 ലക്ഷം രൂപയായിരുന്നു. വിവിധ വേരിയന്റുകളുടെ വില കുറച്ചതിനാൽ, ഇവികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണിത്. 2023 ഫെബ്രുവരി 15 മുതൽ ഡീലർഷിപ്പുകളിൽ സോഫ്റ്റ്‌വെയർ പുതുക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇത് നിലവിലെ നെക്സോൺ ഇവിയുടെ മാക്സ് ഉടമകൾക്ക് ഈ ശ്രേണി മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുക.
Also Read: പൊതുവഴിയിൽ മദ്യപിച്ച് ബഹളം വെച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ
Post Your Comments