റിയാദ്: വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് സൗദിയ എയർലൈൻസ്. സൗദിയ വിമാനങ്ങളിൽ വിമാനടിക്കറ്റ് എടുക്കുന്നവർക്ക് നാല് ദിവസത്തെ കാലാവധിയുള്ള സൗജന്യ വിസ അനുവദിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ വിസ ഉപയോഗിച്ച് വിനോദ സഞ്ചാരത്തിനായും, ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിനായും രാജ്യത്തേക്ക് പ്രവേശിക്കാം.
കൂടുതൽ വിദേശ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഭാഗമായാണ് സൗദിയ പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഇത്തരം വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കുന്നതിനും, സൗദി അറേബ്യയിൽ നടക്കുന്ന ചടങ്ങുകളിലും, പരിപാടികളിലും പങ്കെടുക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനും അനുമതി ലഭിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Post Your Comments