NewsMobile PhoneTechnology

റിയൽമി സി30എസ്: റിവ്യൂ

5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്

റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നാണ് റിയൽമി സി30എസ്. വളരെ വ്യത്യസ്ഥമായ ഡിസൈനാണ് പ്രധാന ആകർഷണീയത. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണെന്ന സവിശേഷതയും ഈ ഹാൻഡ്സെറ്റിന് ഉണ്ട്. റിയൽമി സി30എസിന്റെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600×720 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. Octa-core Unisoc SC9863A/ Unisoc SC9863A1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ!

2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ്, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് പുറത്തിറക്കിയിട്ടുള്ളത്. 8 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 2 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം മോഡൽ 7,499 രൂപയ്ക്കും, 4 ജിബി റാം മോഡൽ 8,999 രൂപയ്ക്കും വാങ്ങാൻ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button