ഇന്ത്യൻ വിപണി കീഴടക്കാൻ അതിനൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി രൂപകൽപ്പന ചെയ്ത ലാൻഡി ലാൻസോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കി. ഫ്ലാഷ്, ഫാസ്റ്റ് ചാർജിംഗ് സംവിധാനമുള്ള അതിവേഗ ചാർജിംഗ് ബാറ്ററികളോടെ ലാൻഡി ലാൻസോ ഇ- ബൈക്കായ ലാൻഡി ഇ- ഹോഴ്സ്, ലാൻഡി ലാൻസോ ഇ- സ്കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവയാണ് പുറത്തിറക്കിയത്. സ്റ്റാർട്ടപ്പ് സംരംഭമായ ഹിന്ദുസ്ഥാൻ ഇ.വി മോട്ടോഴ്സ് കോർപ്പറേഷന്റെ നവീന സാങ്കേതികവിദ്യകൾ അടങ്ങിയ ഇലക്ട്രിക് ബൈക്കുകളാണ് ഇവ. പെരുമ്പാവൂരിലെ നിർമ്മാണ യൂണിറ്റുകളിലാണ് ഇലക്ട്രിക് ബൈക്കുകൾ നിർമ്മിക്കുന്നത്.
ചാർജിംഗ് സമയം, ബാറ്ററി റീപ്ലേസ്മെന്റ്, തീപിടുത്തം തുടങ്ങിയ ആശങ്കകൾ പരിഹരിച്ചാണ് ഇലക്ട്രിക് ബൈക്കുകൾ നിർമ്മിച്ചിരിക്കുന്നത്. ലാൻഡി ലാൻസോ ഇസഡ് സീരീസ് വാഹനങ്ങളിലെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്സിനോനോ ബാറ്ററി പായ്ക്ക് വെറും 5 മിനിറ്റ് മുതൽ 10 മിനിറ്റിനകം തന്നെ ചാർജ് ചെയ്യാവുന്നതാണ്. ഈ രണ്ടു മോഡലുകളും വാഹൻ പരിവാഹൻ പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് കോർപ്പറേഷന്റെ കൊച്ചിയിലെ നിർമ്മാണ യൂണിറ്റിൽ പ്രതിമാസം 850 മുതൽ 1,500 വരെ വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്.
Also Read: അതിഥിതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ രണ്ട് പ്രതികള്‍ പിടിയില്‍
Post Your Comments