മുഖകാന്തി വർദ്ധിപ്പിക്കാൻ ഒട്ടനവധി ഫെയ്സ് പാക്കുകൾ പരീക്ഷിക്കുന്നവരാണ് മിക്ക ആളുകളും. കെമിക്കലുകൾ ചേർത്ത ഫെയ്സ് പാക്കുകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, പിന്നീട് പാർശ്വഫലങ്ങൾ സൃഷ്ടിച്ചേക്കാം. മുഖകാന്തി നിലനിർത്താൻ സഹായിക്കുന്ന ഒട്ടനവധി പൊടിക്കൈകൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഗോതമ്പ് പൊടി. ചർമ്മത്തിലെ കേടായ കോശങ്ങളെ നീക്കം ചെയ്ത്, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് ഗോതമ്പിനു ഉണ്ട്. ഗോതമ്പ് പൊടി ഫെയ്സ് പാക്ക് എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം.
എണ്ണമയമുള്ള ചർമ്മക്കാർക്ക് ഗോതമ്പ് പൊടി മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. അൽപം ഗോതമ്പ് പൊടി എടുത്തതിനുശേഷം പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാവുന്നതാണ്. അൽപ നേരം ഉണങ്ങാൻ അനുവദിച്ച ശേഷം, കൈകൊണ്ട് വൃത്താകൃതിയിൽ സ്ക്രബ്ബ് ചെയ്യുക. ആഴ്ചയിൽ ഒരു ദിവസം ഇത്തരത്തിൽ ചെയ്യുന്നത് മുഖത്തെ എണ്ണമയം നീക്കാൻ സഹായിക്കും.
Also Read: ഒരാഴ്ചക്കുള്ളിൽ കൊള്ളയടിച്ചത് 3 പേരെ, 1000 രൂപ പ്രതിഫലം; രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
ഗോതമ്പ് പൊടിയിൽ അൽപം പാൽ കലർത്തിയതിനു ശേഷം നന്നായി മിക്സ് ചെയ്യുക. മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ ഈ ഫെയ്സ് പാക്ക് വളരെ നല്ലതാണ്. കൂടാതെ, ഗോതമ്പ് പൊടിയും തേനും കലർത്തി ഉപയോഗിക്കുന്നതും ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാൻ സഹായിക്കും.
Post Your Comments