തടി കുറയ്ക്കാൻ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അനാരോഗ്യകരമായ പരീക്ഷണങ്ങൾ പലപ്പോഴും ശരീരത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ, ആരോഗ്യത്തോടെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഒട്ടനവധി ജ്യൂസുകൾ ഉണ്ട്. അത്തരത്തിൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കുടിക്കാൻ സാധിക്കുന്ന മികച്ച ജ്യൂസുകളിൽ ഒന്നാണ് പേരക്ക ജ്യൂസ്. പേരയ്ക്ക കഴിക്കുമെങ്കിലും പേരയ്ക്ക ജ്യൂസ് കുടിക്കുന്നവർ കുറവായിരിക്കും. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതും പോഷക സമൃദ്ധവുമാണിത്. പേരയ്ക്ക ജ്യൂസിന്റെ മറ്റ് ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
കലോറി ഏറ്റവും കുറഞ്ഞ പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. അതുകൊണ്ടുതന്നെ തടി പെട്ടെന്ന് കുറയ്ക്കാൻ പേരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. കൂടാതെ, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
Also Read: ടെക്‌നോപാർക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തലച്ചോറിന്റെ ആരോഗ്യത്തിന് പേരയ്ക്ക ജ്യൂസ് നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദ്ദം, പിരിമുറുക്കം എന്നിവ അലട്ടുന്നവർക്ക് പേരയ്ക്ക ജ്യൂസ് ഉത്തമ പരിഹാരമാണ്. മഗ്നീഷ്യം അടങ്ങിയതിനാൽ ഉത്കണ്ഠ, അസ്വസ്ഥത എന്നിവ കുറയ്ക്കും.
Post Your Comments