NewsBeauty & Style

മുഖകാന്തി വർദ്ധിപ്പിക്കാൻ വാഴപ്പഴം ഫേസ് പാക്ക് ഇങ്ങനെ ഉപയോഗിക്കൂ

എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് വാഴപ്പഴം ഫേസ് പാക്ക് മികച്ച ഓപ്ഷനാണ്

മിക്ക ആളുകളും ചർമ്മ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ്. ചർമ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുന്ന ഒട്ടനവധി ഫെയ്സ് പാക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഏറെ ഗുണം ചെയ്യുന്ന ഫേസ് പാക്കാണ് വാഴപ്പഴം ഫേസ് പാക്ക്. വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ചർമ്മത്തിനും വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയ ആന്റി- ഓക്സിഡന്റുകളും, മോയ്സ്ചറൈസിംഗ് ഘടകങ്ങളും ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കും. വാഴപ്പഴം ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം.

എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് വാഴപ്പഴം ഫേസ് പാക്ക് മികച്ച ഓപ്ഷനാണ്. രണ്ട് ടീസ്പൂൺ പപ്പായ ഉടച്ചെടുത്തതും, ഒരു കഷ്ണം വെള്ളരിക്കയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ തേച്ച് പിടിപ്പിക്കാവുന്നതാണ്. നേരിയ തോതിൽ മുഖം സ്ക്രബ്ബ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

Also Read: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാം

വരണ്ട ചർമ്മം ഉള്ളവർ നന്നായി പഴുത്ത വാഴപ്പഴം തന്നെ എടുക്കേണ്ടതാണ്. വാഴപ്പഴം പേസ്റ്റാക്കി തേനും വെളിച്ചെണ്ണയും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഇതിന് ശേഷം മുഖം കഴുകിയാൽ മുഖത്ത് ഈർപ്പം നൽകുകയും ചർമ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button