ഇന്ത്യൻ വിപണി കീഴടക്കാൻ ടെക്നോ മൊബൈലിന്റെ ഫാന്റം എക്സ്2 സീരീസിന് കീഴിൽ മറ്റൊരു പ്രീമിയം ഹാൻഡ്സെറ്റ് കൂടി എത്തി. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടെക്നോ ഫാന്റം എക്സ്2 പ്രോ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് നിർമ്മാതാക്കളായ ടെക്നോ പുറത്തിറക്കിയതിൽ ഏറ്റവും വില കൂടിയ ഹാൻഡ്സെറ്റാണ് ടെക്നോ ഫാന്റം എക്സ്2 പ്രോ. ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുളള കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.
6.8 ഇഞ്ച് എച്ച്ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 9000 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുളളതാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്.
45 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,160 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 13 മെഗാപിക്സൽ അൾട്രാവൈഡ് യൂണിറ്റ്, 50 മെഗാപിക്സൽ ടെലി ഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 12 ജിബി റാം പ്ലസ് 256 ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ടെക്നോ ഫാന്റം എക്സ്2 പ്രോ സ്മാർട്ട്ഫോണുകളുടെ വിപണി വില 50,000 രൂപയിൽ താഴെയായിരിക്കും. ജനുവരി 24 മുതലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുക.
Post Your Comments