കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ആഗോള വിപണിയിൽ ഒട്ടനവധി സ്മാർട്ട്ഫോണുകൾ മോട്ടറോള പുറത്തിറക്കിയിട്ടുണ്ട്. വ്യത്യസ്ഥമായ ഡിസൈനാണ് മറ്റു നിർമ്മാതാക്കളിൽ നിന്നും മോട്ടോറോളയെ വേറിട്ട് നിർത്തുന്നത്. അത്തരത്തിൽ മോട്ടോറോള പുറത്തിറക്കിയ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് മോട്ടോ ജി52. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ക്വാൽകം എസ്എം6225 സ്നാപ്ഡ്രാഗൺ 680 4ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോ ജി52 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 15,990 രൂപയാണ്.
Post Your Comments