Latest NewsNewsTechnology

കൂട്ടപിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്, 5 ശതമാനം ജീവനക്കാർ പുറത്തേക്ക്

പ്രധാനമായും എൻജിനീയറിംഗ് ഡിവിഷനുകളിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക

സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ കൂട്ടപ്പിരിച്ചുവിടൽ നടത്താനൊരുങ്ങി പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ കമ്പനിയിലെ 5 ശതമാനം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. പുതിയ നീക്കം ആഗോള തലത്തിലുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ ബാധിച്ചേക്കുമെന്നാണ് സൂചന.

പ്രധാനമായും എൻജിനീയറിംഗ് ഡിവിഷനുകളിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. നിലവിൽ, 2,20,000- ലധികം ജീവനക്കാരാണ് മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നത്. 5 ശതമാനം ജീവനക്കാരെ പുറത്താക്കുന്നതോടെ, 10,000- ലധികം ആളുകളാണ് മൈക്രോസോഫ്റ്റിൽ നിന്നും വിട പറയുക.

Also Read: അനിഷ്ടം വ്യക്തമാക്കിയിട്ടും അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി, പൊതുവേദിയിൽ മാപ്പ് പറച്ചിൽ

മൈക്രോസോഫ്റ്റിന് പുറമേ, ആഗോള തലത്തിൽ നിരവധി ടെക് കമ്പനികൾ ഇതിനോടകം തന്നെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 2022- ൽ പകുതിയിലധികം ജീവനക്കാരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button