Latest NewsKeralaNews

രമ്യ കൊല്ലപ്പെട്ടത് ആഗസ്റ്റ് 16ന്,തെളിവ് നല്‍കി രമ്യയുടെ സുഹൃത്ത് :കൊലയ്ക്ക് പിന്നില്‍ പ്രവാസി യുവാവുമായുള്ള ഫോണ്‍ വിളി

തൊട്ടടുത്തു തന്നെ വീടുകള്‍ ഉണ്ടെങ്കിലും പകല്‍ സമയത്ത് ടെറസില്‍ വച്ച് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന കരച്ചിലോ മറ്റ് ശബ്ദങ്ങളോ ആരും കേട്ടിട്ടുമില്ല

വൈപ്പിന്‍: കൊച്ചി വൈപ്പിനില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്തു കുഴിച്ചിട്ട കേസില്‍ ഭര്‍ത്താവ് സജീവ് മാത്രമാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. നിലവില്‍ കൊലപാതകം നടന്ന വീട് പൊലീസിന്റെ നിയന്ത്രണത്തിലാണ്. മൃതദേഹം മറവു ചെയ്തിരുന്ന കുഴി് കൂടുതല്‍ പരിശോധനകള്‍ക്കായി ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍ നീക്കം ചെയ്തതിനു ശേഷമായിരുന്നു മൃതദേഹം മറവു ചെയ്തത്. ഇക്കാരണത്താല്‍ കൂടുതല്‍ വേഗത്തില്‍ മൃതദേഹം അഴുകിയിരുന്നു. കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ രമ്യയുടേതു തന്നെയെന്ന് ഉറപ്പിക്കാനും കൊലപാതകം നടന്ന കൃത്യസമയം കണ്ടെത്താനും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് അന്വേഷണ സംഘം കരുതുന്നു.

Read Also: ഗംഭീര തിരിച്ചുവരവുമായി ആമസോൺ, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടം സ്വന്തമാക്കി

രമ്യയുടെ ഫോണ്‍വിളിയെ ചൊല്ലിയുള്ള കലഹമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഭര്‍ത്താവ് സജീവിന്റെ മൊഴി. തൊട്ടടുത്തു തന്നെ വീടുകള്‍ ഉണ്ടെങ്കിലും പകല്‍ സമയത്ത് ടെറസില്‍ വച്ച് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന കരച്ചിലോ മറ്റ് ശബ്ദങ്ങളോ ആരും കേട്ടിട്ടുമില്ല.

നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ അന്വേഷിച്ചതോടെയാണ് രമ്യയുടെ കൊലപാതകം മറനീക്കി പുറത്തുവരുന്നത്.
രമ്യയുടെ ആണ്‍സുഹൃത്തിനെ പൊലീസിന് കണ്ടെത്താനായതോടെയാണ് പല നിര്‍ണായക വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. കൊല്ലം സ്വദേശിയായ ഇയാള്‍ സൗദി അറേബ്യയിലെ റിയാദിലാണ് ഇപ്പോഴുള്ളത്. രമ്യ മുമ്പ് ജോലി ചെയ്തിരുന്ന കലൂരിലെ ബിസ്മി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഈ ആണ്‍സുഹൃത്ത്.

2012 ഓഗസ്റ്റ് 18നായിരുന്നു രമ്യയെ കാണാതായത് എന്നായിരുന്നു സജീവന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 16ന് ശേഷം രമ്യയെ കുറിച്ചുള്ള വിവരമെല്ലാം നിശ്ചലമായി എന്ന് ഫോണ്‍ പരിശോധനയില്‍ പൊലീസിന് മനസ്സിലായി. ഇതിനുള്ള തെളിവ് നല്‍കിയതും കൊല്ലത്തെ പ്രവാസിയാണ്.

16ന് താന്‍ രമ്യയെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ സജീവ് എത്തിയെന്നും ഫോണ്‍ കട്ടു ചെയ്യാനും രമ്യ ആവശ്യപ്പെട്ടെന്നും പൊലീസിനോട് കൊല്ലത്തെ പ്രവാസി വെളിപ്പെടുത്തി. മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ ഇതിനുള്ള തെളിവും നല്‍കി. ഇതോടെയാണ് 16ന് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയില്‍ പൊലീസിന് സംശയം തോന്നുന്നത്. ഈ സംശയമാണ് രമ്യക്കൊലക്കേസില്‍ നിര്‍ണായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button