നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്. കണക്കുകൾ പ്രകാരം, ഡിസംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 11 ശതമാനമാണ് ഉയർന്നത്. ഇതോടെ, 353 കോടി രൂപയുടെ അറ്റാദായമാണ് മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നികുതിക്ക് മുമ്പുള്ള ലാഭം ഇത്തവണ 10.5 ശതമാനം വർദ്ധനവോടെ 465 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
അവലോകന പാദത്തിൽ കമ്പനി 5,493 കോടി രൂപയുടെ നേരിട്ടുള്ള പ്രീമിയമാണ് ശേഖരിച്ചത്. വാർഷികാടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ 17 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യം, യാത്ര, വ്യക്തിഗത അപകടങ്ങൾ എന്നീ പോളിസികളുടെ വിഹിതം 26 ശതമാനമായാണ് ഉയർന്നത്. അതേസമയം, മോട്ടോർ ഇൻഷുറൻസിൽ നിന്നുള്ള വിഹിതം 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Also Read: സർക്കാർ വാഹനങ്ങളെ ഇനി എളുപ്പത്തിൽ തിരിച്ചറിയാം, ഏകീകൃത നമ്പർ സിസ്റ്റം ഉടൻ
Post Your Comments